മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരനും പങ്ക്? 

JUNE 11, 2025, 3:00 AM

കോഴിക്കോട്:  മലാപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ പൊലീസുകാരനും ഉണ്ടെന്ന് സൂചന. 

പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരം അതിഥിയായ കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ മറ്റൊരു ഡ്രൈവർക്കെതിരെയും അന്വേഷണം തുടരുകയാണ്.   

വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായ പൊലീസുകാരനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിൻറെ പിടിയിലായത്. പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

 ഈ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായിരുന്ന പൊലീസുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായവരുടെ ഫോൺ പരിശോധനയിൽ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam