ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

OCTOBER 6, 2025, 9:23 AM

ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളെ (ഒക്ടോബർ 11ന് ) പതിനൊന്നിന് രാത്രി 09:05-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി.

കൊല്ലത്തിനും ഗുരുവായൂരിനും ഇടയ്ക്ക് ട്രെയിൻ സർവീസ് റദ്ദാക്കി. നാലു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. മധുര ജംഗ്ഷൻ ഗുരുവായൂർ എക്സ്പ്രസ് 11ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

12ന് ഗുരുവായൂർ മധുര എക്സ്പ്രസ്സ് കൊല്ലത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കും.

vachakam
vachakam
vachakam

തിരുവനന്തപുരം നോർത്ത് – SMVT ബംഗളൂരു ഹംസഫർ. എക്സ്പ്രസ്സ്‌, കന്യാകുമാരി –ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആണ് ആലപ്പുഴ വഴി തിരിച്ചുവിടുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam