കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എം.വി ജയരാജന്‍ രംഗത്ത്. രാഹുല്‍ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോണ്‍ഗ്രസ്സ് കുടുംബത്തിലുള്ളവരാണ്. എന്നിട്ടും കോണ്‍ഗ്രസുകാര്‍ രാഹുലിന് നമോവാകം ചൊല്ലി നില്‍ക്കുന്നു.
ഗൂഗിള്‍ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.
രാഹുല്‍ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.
'രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല.
രാഹുല്‍ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. മലദ്വാരത്തില്‍ കമ്പി കയറ്റിയ പോലീസുകാര്‍ കോണ്‍ഗ്രസ്സ് ഭരണ കാലത്ത് കേരളത്തിലുണ്ടായിരുന്നു,' എം.വി ജയരാജന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്