നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

DECEMBER 12, 2025, 6:00 AM

മലപ്പുറം: കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒൻപത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.   കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.  കുട്ടിയും ഉമ്മയും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ലോറി ഇടിച്ചത്.

 കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

  പുത്തൂര്‍ ജങ്ഷനില്‍ വെച്ചാണ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടത്. പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍വെച്ച് ബ്രേക്ക് നഷ്ടമായ ലോറി ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ചു. പിന്നീട് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് ലോറി നിന്നത്.

vachakam
vachakam
vachakam

 ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ്പെടെ അപകടത്തില്‍ പരിക്കേറ്റ എട്ടു പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam