ദിൽഷാനയുടെ മരണം;  അപകടത്തിന് കാരണം റോഡരികിലെ ജല്‍ജീവന്‍ പൈപ്പുകളെന്ന് നാട്ടുകാര്‍

MAY 31, 2025, 7:02 AM

കൽപറ്റ: ഇന്ന് രാവിലെയാണ്  കമ്പളക്കാട് പത്തൊൻപതുകാരി ജീപ്പിടിച്ച് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ജീപ്പിടിച്ചാണ് കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) മരിച്ചത്. 

കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.  സംഭവത്തിൽ പ്രതിഷധവുമായി നാട്ടുകാർ രം​ഗത്തെത്തി.

 അപകടത്തിന് കാരണം റോഡിനരികിൽ കൂട്ടിയിട്ട ജൽജീവൻ പൈപ്പുകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോൾ പൈപ്പുകൾ ഉള്ളതിനാൽ ഓടി മാറാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ റോഡ് അരികിൽ കിടക്കുന്നു. നടക്കാൻ പോലും വഴിയില്ലെന്നും കടുത്ത അനാസ്ഥയെന്നും നാട്ടുകാർ  വ്യക്തമാക്കി. 

അമിത വേഗത്തിലായിരുന്നു ക്രൂയീസര്‍ ജീപ്പെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam