തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന്  കെ സുരേന്ദ്രൻ

DECEMBER 11, 2025, 8:23 AM

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്.  ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. 

വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണ്.

vachakam
vachakam
vachakam

രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

 എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിൻറെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എൽ ഡി എഫിൻറെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam