മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം: അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

APRIL 9, 2026, 2:37 AM

കൊച്ചി: കേരള ഹൈക്കോടതി കൊച്ചി മെട്രോ തൂണുകൾക്കരികിൽ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി അടിയന്തര പരിഹാരം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ ചില സ്ഥലങ്ങളിൽ ഉയർന്നും താഴ്ന്നും നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ അപകട ഭീഷണിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും, മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കാനും കോടതി നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി ജൂൺ 11ന് വീണ്ടും പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam