കോഴിക്കോട്: കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബുവിന്റെ പി.എ നിയമനത്തെ ചൊല്ലി മുസ്ലിം ലീഗിലും സർവീസ് സംഘടനയായ എസ്ഇയുവിലും പ്രതിഷേധം ശക്തമാകുന്നു. എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകനായിരുന്ന അബു താഹിറിനെ പി.എയായി നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
നിയമനത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വിഷയത്തെ ചൊല്ലി ശക്തമായ വിമർശനങ്ങൾ ഉയരുന്നതായാണ് വിവരം.
അബു താഹിർ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നുവെന്നും, എസ്ഇയുവിന്റെ പ്രവർത്തനങ്ങൾക്ക് എതിരായി നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതിനാൽ തന്നെ ഇത്തരമൊരു നിയമനം സംഘടനയെ അവഗണിക്കുന്ന നടപടിയാണെന്ന വിമർശനവും ഉയരുന്നു.
ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ലീഗിന്റെ സർവീസ് സംഘടനയായ എസ്ഇയുവിന്റെ സഹകരണത്തോടെയാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ ആ പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തിയെ നിയമിക്കാൻ എംഎൽഎ ശ്രമിച്ചതോടെയാണ് വിവാദം രൂക്ഷമായത്.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഇയു ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. നിയമന വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനായുള്ള ആവശ്യവും ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
