കണ്ണൂര്‍: കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ട് തവണയും ഭരിച്ചിരുന്ന ഡിവിഷനാണ് ഇത്തവണ യുഡിഎഫിന് കിട്ടിയിരിക്കുന്നത്.
റിജില്‍ മാക്കുറ്റി 1404 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം കെ ഷാജി നേടിയത് 691 വോട്ടുകളാണ്. റിജില്‍ മാക്കുറ്റിക്കെതിരെ ശക്തമായ പ്രചരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. യുഡിഎഫ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് നാദാപുരത്ത് വെച്ച് റിജില്‍ മാക്കുറ്റിക്കെതിരെ ഡിവൈഎഫ്ഐ കൊലവിളി പ്രകടനം നടത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് മുഖമായാണ് റിജില്‍ പൊതുശ്രദ്ധ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു