പാലാ: പാലാ നഗരസഭാ ചെയർപേഴ്‌സണെതിരായ അവിശ്വാസപ്രമേയം പാസായതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ.
അവിശ്വാസപ്രമേയം പാസായെങ്കിലും കുറുക്കുവഴികളിലൂടെ ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.
ചെയർപേഴ്‌സൻറെ പതനം കാലം കാത്തുവെച്ച കാവ്യനീതിയാണെന്നും, പൊതുപ്രവർത്തനത്തിൽ വെറുപ്പും വൈരാഗ്യവും പ്രതികാരവും വിജയിക്കില്ലെന്ന വലിയ സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി പാലായുടെ വികസനം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുവരുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന പദവിയും അംഗീകാരവും കൂടുതൽ പ്രശസ്തി ഉണ്ടാക്കാനാണ് അവർ ഉപയോഗിച്ചത്. സ്ഥാനമേറ്റെടുത്ത ഉടൻ തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും എതിർപ്പുള്ളവരെ ദ്രോഹിക്കാനാണ് ശ്രമിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട നേതാവിനെതിരെ കൗൺസിലിൽ നിയമവിരുദ്ധമായി പ്രമേയം അവതരിപ്പിച്ചു. സീനിയർ കൗൺസിലർമാരെ പോലും തരംതാഴ്ത്തിയാണ് കണ്ടത്. രാഷ്ട്രീയത്തിൽ ചെറുപ്പത്തേക്കാൾ പ്രധാനം പരിചയസമ്പത്താണെന്ന പാഠമാണ് ഈ പതനം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
