ഉഴവൂർ: കോട്ടയത്ത് അഭിഭാഷകൻ വെടിയേറ്റു മരിച്ചു. നായാട്ടിന് പോയ ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചത്
തിങ്കൾ രാത്രി ഒൻപതരയോടെയാണ് സംഭവം. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു സംഭവം.
ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി തിങ്കൾ രാത്രിയും പതിവ് തെറ്റിക്കാതെ പുറത്തിറങ്ങുകയായിരുന്നു. നിറച്ച തോക്കുമായി സ്കൂട്ടറിലായിരുന്നു യാത്ര.
പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
