കാസർകോട്: കാസർകോട് ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ച് ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു.
മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കി. ചെറുവത്തൂർ വീരമല കുന്നിൽ മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിലാണ്. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു.
പടന്നക്കാട് എസ്.എൻ കോളേജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. ദുർഗ ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന സിന്ധു ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിന്നു.
പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്