കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര: യുവാവിനെതിരെ കേസെടുത്തു

JULY 30, 2026, 12:46 AM

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ യുവാവിനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. 

പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിലായിരുന്നു ഇയാളുടെ യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. 

പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി.കെ കുഞ്ഞുമൊയ്തീനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

  കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കുഞ്ഞുമൊയ്തീൻ സ്കൂട്ടറുമായി കടന്നുവരികയായിരുന്നു.

സംഭവ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിന് പിന്നാലെ, ദൃശ്യങ്ങളിലെ സ്കൂട്ടറിന്റെ നമ്പറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് വാഹനം ഓടിച്ചത് പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണെന്ന് കണ്ടെത്തിയത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam