ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. തന്നെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി പൊഴിയും സ്പില്‍ വേയും സന്ദര്‍ശിച്ചെന്നും സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും സുധാകരന്‍ വിമര്‍ശിച്ചു.
എന്നെ അറിയിക്കാതെയാണ് റെജി ചെറിയാന്‍ തോട്ടപ്പള്ളി പൊഴിയും സ്പില്‍വേയും സന്ദര്‍ശിച്ചത്.അദ്ദേഹത്തിനെതിരെ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ ശിക്ഷിക്കപ്പെടും. ഒരു എംഎല്‍എയുടെ മുകളില്‍ മറ്റൊരു എംഎല്‍എ അധികാരം സ്ഥാപിക്കുകയാണ്. ഇതെങ്ങനെ ശരിയാവുമെന്ന് സുധാകരൻ ആരോപിച്ചു.
ഇരുപത് വർഷം ഞാൻ എംഎൽഎ ആയിരുന്ന സ്ഥലമാണ് അവിടം.അവിടെത്തെ ഓരോ പ്രദേശങ്ങളും അറിയാം.സന്ദർശിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അറിയിക്കാമായിരുന്നില്ലെയെന്നും സുധാകരന്‍ പറഞ്ഞു.
ജലസേചന വകുപ്പ് മന്ത്രിയുടെ അടുത്ത ആളാണ് അദ്ദേഹം.അങ്ങനെയൊക്കെയാണെങ്കിലും തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ എപ്പോഴെങ്കിലും അദ്ദേഹം തയാറായിട്ടുണ്ടോയെന്ന് ചോദിച്ച സുധാകരൻ ഒരു ജനപ്രതിനിധി ഇങ്ങനെ പെരുമാറിയാല്‍ ശരിയാവില്ലെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
