കൂരിയാട് ദേശീയപാത തകർച്ച; ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി, ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ദ സമിതി 

MAY 29, 2025, 2:13 AM

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.

സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി എന്ന് റിപ്പോർട്ടിൽ പറയുന്നു.   

ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണ്ണമായും പുനർ നിർമ്മിക്കാൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർ നിർമ്മിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  

vachakam
vachakam
vachakam

കേരളത്തിലെ ദേശീയപാതാ തകർച്ചയിൽ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് റിപ്പോർട്ട്. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.   

കരാർ ഏറ്റെടുത്ത നിർമാണ കമ്പനി കെഎൻആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. കമ്പനിയെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിയേയും ഡീബാർ ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam