തൃക്കാക്കര ഭാരതമാതാ കോളേജിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കെ എസ് യു മീഡിയ കമ്മിറ്റി അംഗം എസ് ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ഒന്നര വർഷത്തോളമായി വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും മോർഫു ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാമിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിപ്പിച്ചു വരികയായിരുന്നു. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ശ്രീഹരിയാണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്.
ഭാരത് മാതാ കോളേജ് ബി ബി എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ ശ്രീഹരിയെ ഇന്നലെയാണ് ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരം സ്വദേശിയായ ശ്രീഹരിയെ കൊച്ചിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ മറ്റൊരു വിദ്യാർഥി കൂടി നിരീക്ഷണത്തിൽ ഉണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
