കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ, അന്വേഷണം 

SEPTEMBER 3, 2026, 9:30 PM

തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാൽ കൃഷ്ണയെ കാണാതായത്.

മൊബൈൽ ഫോണും മറ്റു വസ്തുക്കളും മുറിയിൽ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കോവളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കുന്നുംപാറ പാറമടയിലെ ജലാശയത്തിൽ ലാൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ ലാൽ കൃഷ്ണ കുന്നുംപാറ മഠത്തിൽ എത്തുകയും അവിടെ സ്ഥിരമായി തങ്ങുകയുമായിരുന്നു. 

വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കരയിലേക്ക് മാറ്റിയത്. ചെരുപ്പ് പാറപ്പുറത്ത് വച്ച നിലയിലായിരുന്നതിനാൽ ചാടിയതാവാൻ സാധ്യതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam