തിരുവനന്തപുരം: ചവിട്ട് പടികളുടെ ഉയരം കുറക്കാൻ നിർദേശം നൽകി കെ.എസ്.ആർ.ടി.സി അധികൃതർ. കെ.എസ്.ആർ.ടി.സി ബസുകളിൽ പലപ്പോഴും കയറാൻ ആരോഗ്യമുളളവർക്കുപോലും ബുദ്ധിമുട്ടാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നിർദേശം നൽകിയിരിക്കുന്നത്.
മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
