കാസര്‍കോട്: കാസര്‍കോട് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിംങ്ങില്‍ 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്.
പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് കേസ്. ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്