കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്‌ഐ) കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശിയായ അബ്ദുൽ റഷീദിനെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാതായത്.
രാവിലെ ഡ്യൂട്ടിക്ക് പോകാനായി ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയിരുന്നെങ്കിലും മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം അബ്ദുൽ റഷീദ് ബസിൽ കയറി എങ്ങോട്ടോ പോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
