കർണാടക: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചു അപകടം. ഹുൻസൂറിലുണ്ടായ വാഹനാപകടത്തിൽ മലയാളി അടക്കം 2 പേർക്ക് ദാരുണാന്ത്യം.
വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ഡിഎൽടി ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മാനന്തവാടി സ്വദേശി ബസ് ഡ്രൈവർ ശംസുദ്ദീനാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വനത്തിലായതിനാൽ രക്ഷാപ്രവർത്തനം വൈകി എന്ന ലഭിക്കുന്ന വിവരം. കനത്ത മഴയും രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. ബസ് ഡ്രൈവറും കർണാടക സ്വദേശിയായ ക്ലീനറുമാണ് മരിച്ചത്. 20ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ഏഴ് മണിയോടെയാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്