കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മതിയായ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നു.അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നല്‍കാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരുന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം കുടിശികയായതാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ നല്‍കാനുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം കുടിശിക 34.90 കോടി രൂപയാണ്.
കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തലാക്കുമെന്ന് ഉപകരണ വിതരണക്കാരുടെ സംഘടനയായ സിഡിഎംഐഡി അറിയിച്ചു.ഈ മാസം 31നകം കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കില്ലെന്നും സംഘടന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
