ലഹരിക്കായി നിരോധിത മരുന്നുകൾ വാങ്ങിയത് കൊറിയർ വഴി

JULY 3, 2026, 6:38 PM

കോട്ടയം: ഓപ്പറേഷൻ തൂഫാൻ വീശിയടിച്ചതോടെ ലഹരി സംഘങ്ങൾ ഒന്നൊതുങ്ങിയിട്ടുണ്ട്.

മറ്റ് ലഹരി മരുന്നുകൾ കിട്ടാതായതോടെ ലഹരിക്കായി നിരോധിത മരുന്നുകൾ കൊറിയർ വഴി വാങ്ങിയ ഒരാൾ പിടിയിലായിരിക്കുകയാണ്.

 കോട്ടയം പൊൻകുന്നം സ്വദേശി അമീർഖാൻ (27) ആണ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു പ്രതി ഡൽഹിയിൽ നിന്ന് കൊറിയർ വഴി നിരോധിത മരുന്നുകൾ എത്തിച്ചിരുന്നത്.

vachakam
vachakam
vachakam

മൂന്നിരട്ടി ലാഭത്തിനാണ് ഇയാൾ കേരളത്തിൽ മരുന്ന് വിൽക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ജിമ്മുകളും വടംവലി മത്സരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രതി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഷെഡ്യുൾ എച്ച് പ്രകാരം വരുന്ന മരുന്നുകളാണ് ഇയാൾ വിതരണം നടത്തിയിരുന്നത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് സമാനമായ മരുന്ന് ഇയാൾ ഡൽഹിയിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam