എറണാകുളം: കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസിൽ പ്രതിയായ പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അൻസിലിന്റെ കൊലയ്ക്ക് കാരണം സാമ്പത്തിക തർക്കമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യുവതി നൽകിയ കേസ് പിൻവലിക്കാൻ അൻസിൽ പണം വാഗ്ദാനം ചെയ്തിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അതേസമയം പാരക്വിറ്റ് എന്ന കീടനാശിനിയാണ് മാതിരപ്പള്ളി സ്വദേശി അൻസിലിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇത് എന്തിൽ കലക്കിയാണ് നൽകിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയിൽ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.
കൊലയ്ക്ക് മുൻപ് പ്രതി കൃത്യമായ ആസൂത്രണവും നടത്തി അൻസിലിനെ വിളിച്ചു വരുത്തുന്നതിന് മുൻപ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
