കൊല്ലം സിപിഐയിലെ കൂട്ടരാജിയിൽ നേതൃത്വത്തിനെതിരെ കൊല്ലം മധു രം​ഗത്ത്

OCTOBER 20, 2025, 1:59 AM

 കൊല്ലം: കൊല്ലം കടയ്ക്കൽ സിപിഐയിലെ കൂട്ടരാജിയിൽ ജില്ലാ നേതൃത്വത്തിന് എതിരെ മുതിർന്ന നേതാവ് കൊല്ലം മധു രം​ഗത്ത്.

കടയ്ക്കൽ വിഷയം പരിഹരിക്കാൻ ജില്ലാ നേതൃത്വം പരാജയപെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വിമർശനം. സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങളിലാണ് കൊല്ലത്ത് പലയിടങ്ങളിലും സിപിഐയിൽ വിഭാ​ഗീയത ഉടലെടുത്തത്. 

 പാർട്ടിയിൽ നിന്ന് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമാണെന്ന് മധു ഫേസ്ബുക്കിൽ കുറിച്ചു. 

vachakam
vachakam
vachakam

കുണ്ടറയിൽ ഇരുന്നൂറോളം പ്രവർത്തകർ പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് കടയ്ക്കലിലും നിരവധിയാളുകൾ രാജി വെച്ചത്. 

ഉൾപ്പാർട്ടി പ്രശ്നങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും പരിഹാരം കണ്ടെത്താൻ പാർട്ടി തയ്യാറാവാത്തതിനാലാണ് മുതിർന്ന നേതാവിന്റെ വിമർശനം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam