കൊച്ചി: 'ദ് ടോപ് സിറ്റീസ് ഫോര്‍ വിമൻ ഇൻ ഇന്ത്യ" റിപ്പോര്‍ട്ടില്‍ സ്ത്രീസുരക്ഷയില്‍ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചിക്ക്.
സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ അവതാര്‍ എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരുകോടിയില്‍ താഴെ ജന സംഖ്യയുയുള്ള 64 നഗരങ്ങളുടെ പട്ടികയില്‍ നിന്നാണ് കൊച്ചിയെ തിരഞ്ഞെടുത്തത്. നാലാം സ്ഥാനം തിരുവനന്തപുരത്തിനാണ്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കും വെല്ലൂരിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. കോഴിക്കോടിനാണ് 11-ാം സ്ഥാനം. 2022ല്‍ ആദ്യ പഠനം നടത്തിയപ്പോള്‍ കൊച്ചിയും കോഴിക്കോടും പട്ടികയില്‍ ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്