കണ്ണൂർ: പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ ആണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് പറഞ്ഞ അദ്ദേഹം മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും തെരഞ്ഞെടുപ്പിൽ മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞുവെന്നും കുറ്റപ്പെടുത്തി.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയ ഇടപെടൽ നടന്നെന്നും കല്യാശ്ശേരിയിൽ സംഘടിപ്പിച്ച നായനാർ അനുസ്മരണ സമ്മേളന വേദിയിൽ കെ.കെ. രാഗേഷ് പറഞ്ഞു.
പാർലമെൻറ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകളും ഈ തെരഞ്ഞെടുപ്പിൽ കാണാനില്ല.
അതെല്ലാം പേരാവൂരിൽ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയത്. തോൽവിയുടെ കാരണം പലരും പലതും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
