കാഫിര്‍ പ്രയോഗം,; കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിസിസി പ്രസിഡന്റ്

JUNE 16, 2024, 4:46 PM

കെ കെ ലതിക മാപ്പ് പറയണമെന്ന പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. അല്ലാത്തപക്ഷം സിപിഐഎം അവരെ തള്ളിപ്പറയാൻ തയാറാകണം എന്നും പോസ്റ്റ് പിൻവലിച്ചതോടെ കെ കെ ലതികയുടെ പങ്ക് വ്യക്തമായി എന്നും കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 

അതേസമയം ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ലീ​ഗ് പ്രവർത്തകൻ മുഹമ്മദ് കാസിം നിരപരാധിയാണെന്ന് പറയാൻ കോടതി ഇടപെടൽ വേണ്ടി വന്നു. പൊലീസ് സിപിഐഎമ്മിൻ്റെ പോഷക സംഘടനയായി പ്രവർത്തിക്കുകയാണ്.അന്വേഷണത്തിൽ പോലീസ് കൃത്യമായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നിക്ഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam