തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെ പട്ടം എസ്‌യുടി ആശുപത്രിയിലാണ് സംഭവം.
കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ജയന്തിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.
കെട്ടിടത്തില്‍ നിന്നും ചാടി ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം ജയന്തിയെ അറിയിക്കാന്‍ മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടിയ ഭാസുരേന്ദ്രന്റെ നില ഗുരുതരമാണ്.
ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് ജയന്തിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ തന്നെയാവാം ജയന്തിയും മരിച്ചതെന്നാണ് നിഗമനം.
സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് വിവരം. ചികിത്സയ്ക്ക് മതിയായ പണം തികയാതെ വന്നതോടെ മാനസിക പ്രയാസത്തിലായിരുന്നു ഭാസുരേന്ദ്രന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
