തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരം ശക്തമാക്കാൻ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ.
നേരത്തെ മൂന്ന് തവണ ഒ പി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ നടത്തിയിരുന്നു.
എന്നാൽ ഇതിൽ ഒരു പ്രതികരണവും ആരോഗ്യവകുപ്പ് പ്രവർത്തകരിൽ നിന്നുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് സമ്പൂർണ ബഹിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 13ാം തീയ്യതി സമ്പൂർണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും വിട്ട് നിൽക്കും. ആവശ്യങ്ങളിൽ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂർണ പണിമുടക്കിലേക്ക് പോകുന്നത്.
ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൻറെ പൂർണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും സംഘടന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
