‘നീനുവിന്റെ വിവാഹം കഴിഞ്ഞോ?’: പ്രതികരിച്ച് കെവിന്റെ അച്ഛൻ 

JUNE 5, 2025, 9:27 PM

കോട്ടയം: കെവിനെയും നീനുവിനെയും മലയാളികൾ മറന്നിട്ടില്ല.  കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം കൂടുതൽ ശ്രദ്ധേയമായത്. മോഹൻലാൽ ചിത്രം തുടരുമിന്റെ റഫറൻസും ഈ സംഭവം തന്നെയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി  കെവിന്‍റെ നീനു വിവാഹിതയായെന്ന് വ്യാപക പ്രചരണം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

  ‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ, നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്’ എന്നാണ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

vachakam
vachakam
vachakam

ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് കെവിന്റെ അച്ഛൻ.

 നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. നീനു ഇപ്പോള്‍ എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണെന്നും കെവിന്റെ അച്ഛൻ പറഞ്ഞു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam