കോഴിക്കോട്: വ്യാജ തട്ടിപ്പ് കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് 4000 രൂപ തിരികെ ലഭിച്ചത്.
തട്ടിപ്പ് നടത്തി പണം കൈമാറിയ ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു.പിന്നീട് ഗോവയിൽ വച്ചാണ് സംഘം പിടിയിലായത്. സംഘത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്.
കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് അക്കൗണ്ടില്‍ നിന്നു പരാതിക്കാരന്റെ പണം തിരികെ നല്‍കിയത്.
കഴിഞ്ഞ ജൂലൈ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം.എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ജൂലൈ 9നായിരുന്നു സംഭവം. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്