കോട്ടയം പള്ളിക്കത്തോട് കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം 

JUNE 4, 2025, 9:20 PM

 പള്ളിക്കത്തോട് : കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം. പള്ളിക്കത്തോട് ആനിക്കാടാണ് ചെങ്ങോലിയിൽ ബുധനാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.

പള്ളിക്കത്തോട് ചെങ്ങളത്ത് താമസിക്കുന്ന പാലാ പ്രവിത്താനം സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിൽ (19) ആണ് മരിച്ചത്.  കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

കാറിനുള്ളിൽ ജെറിൻ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഫയർ ഫോഴ്സും, പൊലീസും ചേർന്ന് തിരച്ചിലാണ് ജെറിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം പിന്നീട് പ്രവിത്താനം പള്ളിയിൽ. 

vachakam
vachakam
vachakam

ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. പള്ളിക്കത്തോടിനു സമീപം ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ മറിഞ്ഞത്. ജയിംസാണു കാറോടിച്ചിരുന്നത്. ജംക്‌ഷനിൽ നിന്ന് ആനിക്കാട് പള്ളി റോഡിലേക്കു കാർ തിരിക്കുന്നതിനിടെ കുളത്തിലേക്കു മറിയുകയായിരുന്നു. 

 നാട്ടുകാരെത്തി കാർ മുങ്ങിപ്പോകാതിരിക്കാൻ കയർ കൊണ്ട് കെട്ടിനിർത്താൻ ശ്രമം നടത്തി. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജയിംസും  ഡ്രൈവർ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങി. പിൻവശത്തെ സീറ്റിലാണു ജെറിലും അമ്മ ബീനയും ഇരുന്നത്. എന്നാൽ, കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നുപോയി. ഇതിലൂടെ ബീന വെള്ളത്തിലേക്കു വീണു. രക്ഷാപ്രവർത്തനത്തിനെത്തിയ അതിഥിത്തൊഴിലാളി ഉടൻ തന്നെ ചാടി ബീനയെ രക്ഷിച്ചു. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചില്ല. കാർ കുളത്തിലേക്കു താഴ്ന്നുപോവുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണു ജെറിലിനെ പുറത്തെടുത്തത്.  ജയിംസ് ആന്ധ്രയിൽ അധ്യാപകനാണ്. ഡൽഹിയിൽ നഴ്സാണു ബീന. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam