സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം വൈകുന്നു; രണ്ടര മാസമായി കസേര ഒഴിഞ്ഞുകിടക്കുന്നു

JUNE 14, 2026, 9:43 PM

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ  നിയമനം അനിശ്ചിതത്വത്തിൽ.

മുൻ കമ്മിഷണർ എ. ഷാജഹാൻ കഴിഞ്ഞ മാർച്ച് 30-ന് വിരമിച്ചതിനെ തുടർന്ന് ഒഴിവുവന്ന പദവിയിൽ പുതിയ ആളെ നിയമിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. രണ്ടര മാസമായി ഈ സുപ്രധാന കസേരയിൽ ആളില്ലാത്തത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ തർക്കങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ, ജുഡീഷ്യൽ സർവീസിലുള്ള അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിക്കുന്നതിന് മുൻപായി ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടിയില്ലെന്ന പരാതി ഉയർന്നതാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത്.

vachakam
vachakam
vachakam

ഈ നിയമപരമായ തടസ്സം ചൂണ്ടിക്കാണിച്ച് ഗവർണർ നിയമന ഉത്തരവിൽ ഒപ്പുവെക്കാൻ തയ്യാറാകാതിരുന്നതോടെയാണ് പുതിയ കമ്മിഷണർക്ക് ചുമതലയേൽക്കാൻ കഴിയാതെ പോയത്. വിഷയം ഇപ്പോൾ ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam