എസ്.എ.പി ക്യാംപില്‍ മരം വീണു; നാല് പൊലീസുകാര്‍ക്ക് പരുക്ക്

MAY 31, 2025, 5:23 AM

തിരുവനന്തപുരം: കനത്തമഴ തുടരുന്ന തെക്കന്‍ ജില്ലകളില്‍ വ്യാപക നാശം. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ മരം വീണ് നാല് പൊലീസുകാര്‍ക്ക് നിസാര പരുക്കേറ്റു.

കൊല്ലം ആദിച്ചനല്ലൂരില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറന്മുള എഴിക്കാട് മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി.

എസ്.എ.പി ക്യാംപിലെ ബാരക്കിനോട് ചേര്‍ന്നുള്ള മരം വീഴ്ചയിലാണ് മൂന്ന് പൊലീസ് ട്രെയിനികള്‍ക്കും എ.എസ്.ഐയ്ക്കും നിസാര പരുക്കേറ്റത്. നാലുപേരെയും പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam