കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ മലയാളം മീഡിയം എട്ടാം ക്ലാസിലെ പുതിയ ഫിസിക്സ് പുസ്തകത്തിൽ തെറ്റുകളെന്നു പരാതി.
പരപ്പളവ്, വ്യാപ്തം എന്നിവ കണ്ടെത്താനുള്ള ഭാഗത്താണു തെറ്റുകളെന്നാണ് പരാതി. ദ്രാവകരൂപത്തിലുള്ള മരുന്നിന്റെ ഭൗതിക അളവായ വ്യാപ്തത്തെക്കുറിച്ചു പറയുന്ന പാഠഭാഗത്തെ വിട്ട ഭാഗം പൂരിപ്പിക്കാനുള്ള കോളത്തിൽ വ്യാപ്തം = അളവുജാറിന്റെ ചുറ്റളവ് x ......... എന്നു നൽകിയിരിക്കുന്നു.
എന്നാൽ വ്യാപ്തം = പരപ്പളവ് x ഉയരം എന്നാണു വേണ്ടത്. ചുറ്റളവ് x ഉയരം എന്നതു പാർശ്വതല പരപ്പളവാണ്. അതും പാത്രം സ്തംഭാകൃതിയിലെങ്കിൽ മാത്രം.
ആറാം ക്ലാസിലെ കണക്ക് പുസ്തകത്തിൽ ചതുരത്തിന്റെ വശത്തിനു നീളം, വീതി എന്നതിനു പകരം നീളം, ഉയരം എന്നാണു നൽകിയിരിക്കുന്നത്. ഇവിടെ നീളം, വീതി എന്നു തന്നെയാണു പറയേണ്ടതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ