തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥികളായ രണ്ട് ട്രാൻസ് വുമണുകൾക്കും മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ .
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ അമേയ പ്രസാദിന്റേയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം. കുറുപ്പിന്റെയും നാമനിർദ്ദേശപത്രിക വരണാധികാരികൾ അംഗീകരിച്ചു.
ട്രാൻസ് വുമണായ അരുണിമയ്ക്കും അമേയ പ്രസാദിനും വനിതാ സംവരണ സീറ്റിൽ മൽസരിക്കാനാവില്ലെന്നും ജനറൽ സീറ്റിലാണ് മൽസരിക്കേണ്ടതെന്നും ചില വാദങ്ങൾ ഉയർന്നുവന്നിരുന്നു.
അരുണിമയുടേത് വോട്ടർ പട്ടികയിലും രേഖകളിലും സ്ത്രീ എന്നായിരുന്നെങ്കിൽ അമേയയുടെത് തിരിച്ചറിയൽ രേഖകളിൽ സ്ത്രീയെന്നും വോട്ടർ പട്ടികയിൽ ട്രാൻസ് ജെൻഡർ എന്നുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
