തിരുവനന്തപുരം: പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് നീക്കം.
സിനിമാനയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനങ്ങളും തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകും.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റിവ്യൂ ബോംബിങ്ങിലൂടെ സിനിമകളെ തകര്‍ക്കലാണ് സമീപകാലത്ത് സിനിമാ വ്യവസായം നേരിടുന്ന വലിയ വെല്ലുവിളി.
സിനിമാ നിരൂപണത്തിന് പണം നല്‍കാത്തവര്‍ക്കെതിരെ അനാവശ്യ വിമര്‍ശനം ഉയര്‍ത്തി തകര്‍ക്കുന്നതും പതിവാണ്. നിര്‍മ്മാതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന റിവ്യൂ ബോംബിങ് അവസാനിപ്പിക്കുമെന്ന് കരട് സിനിമ നയം പറയുന്നു.
പബ്ലിക് ഡൊമൈനില്‍ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി സഹകരിക്കുമെന്നും കരട് സിനിമ നയത്തില്‍ സര്‍ക്കാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി