രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; മുന്നണിയിൽ സമ്മർദ്ദം

MAY 6, 2026, 10:04 PM

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട്. പി.ജെ. ജോസഫ് ആണ് ഇക്കാര്യം ഔദ്യോഗികമായി മുന്നോട്ടുവച്ചതെന്നാണ് വിവരം.

ഈ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗം ഒരു സീറ്റിൽ മാത്രമാണ് പരാജയം നേരിട്ടത്. ഇതിനെ അടിസ്ഥാനമാക്കി മുന്നണിയിലെ ശക്തമായ ഘടകകക്ഷികളിൽ ഒന്നായി തങ്ങൾ മാറിയെന്ന നിലപാടിലാണ് നേതൃത്വം.

മുസ്ലീം ലീഗിനെ പോലെ തന്നെ തങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കൂടുതൽ പരിഗണന ആവശ്യമാണ് എന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടിൽ ഒരു മന്ത്രിസ്ഥാനം എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ള നേതാക്കൾ.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം തൊടുപുഴയിൽ ചേർന്ന പാർട്ടി യോഗത്തിലാണ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാനുള്ള തീരുമാനം എടുത്തതെന്ന് നേതൃത്വം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam