തിരുവനന്തപുരം: സ്വകാര്യ ബസുകൾ പണിമുടക്കി സമരം ചെയ്താൽ, കെഎസ്ആർടിസിയെ വെച്ച് നേരിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.
രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്. ഈ നിലപാടിലാണ് മന്ത്രിയുടെ മറുപടി.
500 ലോക്കൽ ബസുകൾ കെഎസ്ആർടിസിയിൽ ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രി വെല്ലുവിളിച്ചു.
വിദ്യാർഥി കൺസഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്