കാസർകോഡ്: കാസർകോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സുഹൃത്തായ പെൺകുട്ടിയുടെ പ്രശ്നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം.
കേസില്‍ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുബ പ്രശ്നം തീര്‍പ്പാക്കാനെന്ന വ്യാജേന യുവതിയെ ലോജ്ഡില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോണ്‍ പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പൊലീസിന് മൊഴി നല്കി. ക്രൂര പീഡനമാണ് 19കാരി നേരിട്ടത്. പ്രതി ക്രൂമരമായി മര്‍ദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.
രണ്ട് ദിവസം മുൻപാണ്പീഡനം നടക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം.
19കാരിയുടെ സഹോദരനെയാണ് വിഷ്ണുപ്രസാദ് ആദ്യം വിളിക്കുന്നത്.
19കാരിയുടെ സുഹൃത്തായ പെൺകുട്ടി ലോഡ്ജിലുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് 19കാരിയെ ലോഡ്ജിലേക്ക് എത്തിച്ചത്. പീഡനത്തിന് പിന്നാലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
