കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്. 15 വയസായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
