പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ കുമ്പ മൈലാടുംപാറ കരയോഗം അംഗങ്ങളുടെ പ്രതിഷേധം. ജി സുകുമാരന്‍ നായര്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജനറല്‍ സെക്രട്ടറി സ്വയം രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് കരയോഗത്തിന്റെ ആവശ്യം.
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ ബാനര്‍ സ്ഥാപിച്ചു. ജനറല്‍ സെക്രട്ടറിക്ക് മന്ത്രി ഗണേഷ് കുമാര്‍ പാദസേവ ചെയ്യുകയാണെന്നും ഗണേഷ് നായന്മാരുടെ മെക്കട്ട് കയറാന്‍ വരേണ്ടെന്നും കരയോഗം അംഗങ്ങള്‍ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചെന്നും രാജിവെച്ചാല്‍ അവര്‍ക്ക് പോയി എന്നുമാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. 'ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു.
രാജിവെച്ചാല്‍ അവര്‍ക്ക് പോയി. അതിനര്‍ത്ഥം എന്‍എസ്എസിലെ എല്ലാ നായന്മാരും രാജിവെക്കുമെന്നാണോ? അവര്‍ ആരാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവര്‍ എന്‍എസ്എസിന് എതിരാണ്. ആരെയും എന്തും പറയാവുന്ന നാട്ടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് എതിരെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് വയ്ക്കാം' എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്