കനത്ത മഴയിൽ മട്ടന്നൂരിൽ കാര കനാൽ ഇടിഞ്ഞു; അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

AUGUST 8, 2026, 12:40 AM

കണ്ണൂർ: കനത്ത മഴയെ തുടർന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂരിലെ കാര കനാൽ ഇടിഞ്ഞു. വെള്ളപ്പൊക്ക ഭീഷണി ഉയർന്നതോടെ സമീപത്ത് താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് കനാൽ ഇടിഞ്ഞത്. വിവരമറിഞ്ഞ് മട്ടന്നൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. കനാൽ തകർന്നതിനെ തുടർന്ന് പ്രദേശത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഇന്നലെ ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് തീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam