കൊച്ചി: കേരളം ഞെട്ടിയ മറ്റൊരു കൂട്ടബലാത്സംഗ കേസായിരുന്നു കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസ്, ഈ കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത രംഗത്തെത്തി.
സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് ഇടപ്പള്ളിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തിയായിരുന്നു യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്.
കേസിലെ പ്രതികളായ ശ്രീരാജ്, ശരണ്യ എന്ന അമ്മു, സഞ്ജു, ചിത്തു എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്നും ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശ്രീരാജും ശരണ്യയുമാണെന്നും യുവതി വെളിപ്പെടുത്തി. സ്പായിൽ താൻ നേരിട്ടത് അതിക്രൂര പീഡനം ആണെന്നും ഭയന്നിട്ടാണ് പുറത്തുപറയാതിരുന്നതെന്നും യുവതി പറയുന്നു.
ലഹരി നൽകി അബോധാവസ്ഥയിലാക്കിയതിനുശേഷവും പീഡനം തുടർന്നു. എതിർത്തപ്പോൾ മർദ്ദിച്ചു. ലൈംഗിക ചൂഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഗുണ്ടാ സംഘങ്ങളുമായും മയക്കുമരുന്ന് സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. മറ്റ് പെൺകുട്ടികൾക്കും ഇതുപോലെ ദുരനുഭവങ്ങൾ ഉണ്ട്. ഭയന്നിട്ടാണ് പുറത്ത് പറയാത്തത്. ജീവിതം അവസാനിപ്പിക്കണം എന്ന് കരുതിയതാണ്. ഭർത്താവ് നൽകിയ പിന്തുണയിലാണ് ജീവിക്കാൻ തീരുമാനിച്ചതെന്നും അതിജീവിത പറയുന്നു.
കൊച്ചിയിലെ സ്പായിൽ മാനേജരായി ആളെ ആവശ്യമുണ്ടെന്ന ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ ഫോണിൽ വിളിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനെത്താൻ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ യുവതിയെ വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചു വരുത്തി. ആദ്യം മദ്യം നൽകി, പിന്നീട് നിർബന്ധിച്ച് ലഹരി മരുന്നും നൽകി. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ 4 പേർ ചേർന്ന് കൂട്ട ബലാത്സം ചെയ്തു. സംഘത്തിലുള്ള സ്ത്രീയും ലൈഗീകാതിക്രമം നടത്തി എന്നാണ് മൊഴി. പ്രതികളിലൊരാൾ കൊച്ചിയിലെ 4 സ്പാകളുടെ നടത്തിപ്പുകാരനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
