തൃശൂർ: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാൻ ഒരു പുരുഷ വിദ്യാർഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍ഐ പ്രവീൺ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നു ഡിഗ്രിയും, പിജിയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രവീണ്‍ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കാൻ എത്തിയത്. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്ന പ്രവീണ്‍ 29 വര്‍ഷമായി രംഗത്ത് സജീവമാണ്.
നേരത്തെയും പ്രവീൺ കലാമണ്ഡലത്തിൽ ചേരാൻ ശ്രമിച്ചിരുന്നു എങ്കിലും ആ സമയത്ത് മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആൺകുട്ടികൾക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. സ്വാശ്രയ കോഴ്സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആണ്‍കുട്ടി പ്രവേശനം നേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
