‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

JUNE 16, 2026, 6:38 AM

കോഴിക്കോട്: ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിലായതായി റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ജിതിൻ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

പൊലീസ് കണ്ടെത്തലുകൾ പ്രകാരം, വിവാദമായ സ്‌ക്രീൻഷോട്ട് ആദ്യം ജിതിൻ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതായും പിന്നീട് അത് റിബേഷ് റെഡ് എൻകൗണ്ടർ ഗ്രൂപ്പിലേക്ക് പ്രചരിച്ചതായും ആണ് പുറത്തു വരുന്ന റിപ്പോർട്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽക്കെതിരായ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിന് തുടക്കം കുറിച്ചത്.

vachakam
vachakam
vachakam

ആദ്യം ഈ കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം പ്രതിയാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ തന്നെയാണ് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്.

തുടർന്ന് അന്വേഷണം നീണ്ടുനിന്നിരുന്നെങ്കിലും ഇപ്പോഴാണ് കേസിൽ പുതിയ അറസ്റ്റ് നടന്നിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam