നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം തനിക്കുണ്ട്: അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ

MAY 15, 2025, 2:56 AM

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ.

താൻ പരിചയസമ്പന്നനായ നേതാവാണെന്നും നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം തനിക്കുണ്ടെന്നും കെ സുധാകരൻ തുറന്നടിച്ചു.

സണ്ണി ജോസഫിനെ നിയമിച്ചത് തൻറെ അഭിപ്രായം പരിഗണിച്ചാണെന്നും തന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

തൻറേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും വർക്കിങ് പ്രസിഡൻറുമാരുടെ നിയമനങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ  പറഞ്ഞു. തനിക്കൊപ്പം പ്രവർത്തകരുണ്ട്. ജീവൻ പോലും തരാൻ തയ്യാറായ നിരവധി അണികൾ തൻറെ കൂടെയുണ്ട്.

അവരെ ഒപ്പം കൂട്ടാൻ എനിക്ക് യാതൊരു പ്രയാസവുമില്ല. താനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാൻ ആളുകളുണ്ട്. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam