ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി  തെയ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

MAY 30, 2025, 8:20 PM

 കണ്ണൂർ:  പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബർ ജ്യോതി മൽഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. ജ്യോതിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.

പയ്യന്നൂരിന് സമീപത്തെ കങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ഇവർ എത്തിയതായാണ് വിവരം.

ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കഴിഞ്ഞ ജനുവരിയിൽ കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ എത്തിയതായാണ് പൊലീസ് കരുതുന്നത്. 

ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജ്യോതി മൽഹോത്ര അടക്കം 12 പേരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവൽ വ്‌ളോഗുകൾ അപ്‌ലോഡ് ചെയ്തിരുന്നത്. പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam