പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു. 2012ൽ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു ഇദ്ദേഹം അർഹനായി. വിക്ടർ ലീനസുമായി ചേർന്ന് 'ദൃൂതി' എന്നൊരു സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ് പത്രപ്രവർത്തനത്തിലേക്ക് കടന്നത്. സമയം മാസികയുടെ പത്രാധിപരാരായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആദ്യമായി 18-ാം വയസ്സിൽ ചരമവാർഷികം എന്ന കൃതി മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീർത്തനം എന്നീ കൃതികൾ രണ്ടാം വർഷം പുറത്തിറക്കി. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്.
നവദർശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.
ഭരതനടനം എന്ന നോവൽ പി.ജെ. ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് ജോഷി ജോർജുമായി ചെർന്നെഴുതിയയതാണ്. കമ്പക്കല്ല് എന്ന മറ്റൊരുനോവലും ഇരുവരും ചേർന്ന് എഴുതിയിട്ടുണ്ട്.
ഭാര്യ: എലിസബത്ത്. മക്കൾ: ദീപ, ജോൺവില്യം, അപർണ.
സംസ്‌കാരം ജനുവരി 9 (ചൊവ്വ) വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്